ചെറുതുരുത്തി: എന്‍.എസ്.എസ്. ശതവാര്‍ഷികത്തോടും തലപ്പിള്ളി താലൂക്ക് യൂണിയന്‍ ഷഷ്ട്യബ്ദപൂര്‍ത്തിയോടും അനുബന്ധിച്ച് നടക്കുന്ന വിളംബരജാഥയ്ക്ക് മുള്ളൂര്‍ക്കര മേഖല കരയോഗങ്ങള്‍ ആറ്റൂര്‍ മനപ്പടിയില്‍ വെച്ച് സ്വീകരണം നല്കി. ജാഥാ ക്യാപ്റ്റനായ തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഋഷികേശ് സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ജന്മനക്ഷത്ര കാണിക്ക ഏറ്റുവാങ്ങി. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി. രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍, കെ. രവീന്ദ്രന്‍, കെ.ടി. രാമചന്ദ്രന്‍, പി. രാജന്‍, രാമകൃഷ്ണന്‍ നായര്‍, മോഹന്‍ദാസ്, ഉഷ എന്നിവര്‍ സംസാരിച്ചു. കെ. ബാലകൃഷ്ണന്‍ സ്വാഗതവും കെ. കേശവമേനോന്‍ നന്ദിയും പറഞ്ഞു.
Tuesday, February 11, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment