Tuesday, February 11, 2014

ഭക്തിനിര്‍ഭരമായി വൈക്കം വടയാര്‍ ഇളങ്കാവ് എന്‍. എസ്. എസ്. വനിതാസമാജത്തിന്റെ താലപ്പൊലി




വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 915-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും 658-ാം നമ്പര്‍ വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി.

ഇളങ്കാവ്‌ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. കരയോഗം നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. അറയ്ക്കല്‍ കളപ്പുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. വനിതാസമാജം പ്രസിഡന്റ് വത്സല രാമകൃഷ്ണന്‍, സെക്രട്ടറി വിജയകുമാരി, ട്രഷറര്‍ ഷീലാ മേനോന്‍, വൈസ് പ്രസിഡന്റ് സുശീല, കരയോഗം പ്രസിഡന്റ് പ്രൊഫ. ഉണ്ണിക്കൃഷ്ണന്‍നായര്‍, സെക്രട്ടറി വിജയഗോപാലന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് ക്ഷേത്രത്തിലെത്തിയ താലപ്പൊലി പ്രദക്ഷിണംവച്ച് താലങ്ങള്‍ നടയ്ക്കല്‍ സമര്‍പ്പിച്ചു. 

0 comments:

Post a Comment