ചേര്‍ത്തല: എന്‍.എസ്.എസ്.സോഷ്യല്‍ സര്‍വീസ് വിഭാഗം വനിതാസ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകനയോഗവും സംയുക്ത തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ജില്ലാതല പ്രോജക്ട് മോണിറ്ററിങ് ആന്‍ഡ് ഇംപ്ലിമെന്‍േറഷന്‍ യോഗവുംനടത്തി.
മാവേലിക്കര,കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ എന്‍.എസ്.എസ്. താലൂക്ക് യൂണിയനുകളിലെ സെക്രട്ടറിമാര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍, എച്ച്.ആര്‍.സെന്റര്‍ പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ താലൂക്കിലും നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികള്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്.യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗം എന്‍.എസ്.എസ്.ഡയറക്ടര്‍ബോര്‍ഡ് അംഗം കെ.പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.ജി.ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ത്തികപ്പള്ളി യൂണിയന്‍ വൈസ്പ്രസിഡന്റ് ഡോ.രവികുമാര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറിമാരായ ബി.ഗോപാലകൃഷ്ണന്‍ നായര്‍, ശാന്ത സുന്ദരന്‍, ബി.കെ.മോഹന്‍ദാസ്, അരവിന്ദാക്ഷന്‍ പിള്ള, വി.കെ.ചന്ദ്രശേഖരക്കുറുപ്പ്, വി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ചേര്‍ത്തല യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എന്‍.എസ്.എസ്.ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

0 comments:
Post a Comment