Tuesday, February 11, 2014

പത്തനാപുരം പട്ടാഴി കന്നിമേല്‍ 708-ാം നമ്പര്‍ എന്‍. എസ്. എസ്. അനുമോദനസമ്മേളനം നടത്തി

പത്തനാപുരം: പട്ടാഴി കന്നിമേല്‍ 708-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം അനുമോദനവും അവാര്‍ഡ് വിതരണവും നടത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്സിന് ഒന്നാം റാങ്ക് നേടിയ ഗീതു ഗോപിനാഥിനെയും സ്‌കൂള്‍ കലോത്സവത്തിലും ശാസ്ത്രമേളയിലും സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും വിജയിച്ച കരയോഗാംഗങ്ങളുടെ മക്കളെയും അനുമോദിച്ചു.

അനുമോദനസമ്മേളനവും അവാര്‍ഡ് വിതരണവും മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.ബി.ഗോപിനാഥന്‍ പിള്ള, ജി.തുളസീധരന്‍ നായര്‍, ജി.അശോക് കുമാര്‍, ജി.സുരേന്ദ്രന്‍ നായര്‍, അഡ്വ. ആര്‍.മധുസൂദനന്‍ നായര്‍, കെ.ബി.അനു, കെ.അനിലാകുമാരി, പി.ശിവരാമന്‍ നായര്‍, പി.ആര്‍.സനല്‍കുമാര്‍, കെ.രാജേന്ദ്രന്‍, എസ്.ശുഭാകുമാരി, കെ.രവീന്ദ്രന്‍ ഉണ്ണിത്താന്‍, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment