Tuesday, February 11, 2014

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം ; രണ്ടില്‍ കൂടുതല്‍ പ്രതികള്‍ ഉണഅടോയെന്ന് കാര്യം പറയാനാകില്ലെന്ന് ഐജി.


നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകത്തില്‍ രണ്ടു പ്രതികള്‍ മാത്രമാണോ അതോ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ഉത്തരമേഖലാ ഐജി എസ്. ഗോപിനാഥ്. ഇതുവരെയുള്ള അറസ്റ്റുകൊണ്ട് അന്വേഷണം അവസാനിക്കുന്നില്ലെന്നും കൊലപാതകത്തിനു മുമ്പ് മാനഭംഗം നടന്നിട്ടുണ്ടോ എന്ന കാര്യവും പറയാറായിട്ടില്ലെന്നും ഐജി അറിയിച്ചു. നിലമ്പൂരിലെത്തിയ ഐജിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു. പ്രതികളെ ഐജി ചോദ്യം ചെയ്തു. അതേസമയം നിലമ്പൂരിലെ രാധയുടെ കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും ബിജെപിയും നിലമ്പൂര്‍ നിയോജമണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.  കോണ്‍ഗ്രസ് ഭവനുള്ളില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം  തന്നെ കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍ .






0 comments:

Post a Comment