കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും രാജ്യവ്യാപകമായി പണിമുടക്കുന്നു. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഐഎസ്ആര്‍ഒ ഉള്‍പ്പെടെ 64 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പണിമുടക്കുന്നത്. ഏകദേശം 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നിവ അടക്കം 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വിവിധ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നാണ് സുപ്രീംകോടതി വിധി ഉദ്ധരിച്ച് കൊണ്ട് സര്‍ക്കാറിന്റെ അവകാശവാദം. അതുകൊണ്ടുതന്നെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ അതിന്റെ പരിണിതഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണിമുടക്കുന്ന ജീവനക്കാരുടെ ശമ്പളം നഷ്ടമാകും.
Tuesday, February 11, 2014
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ 48 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും രാജ്യവ്യാപകമായി പണിമുടക്കുന്നു. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഐഎസ്ആര്‍ഒ ഉള്‍പ്പെടെ 64 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പണിമുടക്കുന്നത്. ഏകദേശം 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നിവ അടക്കം 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വിവിധ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നാണ് സുപ്രീംകോടതി വിധി ഉദ്ധരിച്ച് കൊണ്ട് സര്‍ക്കാറിന്റെ അവകാശവാദം. അതുകൊണ്ടുതന്നെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ അതിന്റെ പരിണിതഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണിമുടക്കുന്ന ജീവനക്കാരുടെ ശമ്പളം നഷ്ടമാകും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment