തെലുങ്കാന വിഷയത്തില് ബഹളം നടക്കുന്നതിനിടെ ലോക്സഭയില് മന്ത്രി മല്ലികാര്ജുന് ഖാര്ഗെ ഇടക്കാല റെയില്വേ ബജറ്റ് അവതരിപ്പിച്ചു. എന്നാല് ആന്ധ്രയില് നിന്നുള്ള എം.പിമാരുടെ ബഹളത്തെ തുടര്ന്ന് പ്രസംഗം പൂര്ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു. റെയില്വേ നേടിയ നേട്ടങ്ങള് വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. യാത്രാനിരക്കില് മാറ്റമുണ്ടാകില്ലെന്നും താരിഫ് നിയന്ത്രണ അതോറിറ്റി രൂപീകരിക്കുമെന്നും ബജറ്റില് സൂചനയുണ്ട്. കേരളത്തിന് മൂന്നു ട്രെയിനുകള് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാംഗ്ലൂര് പ്രീമിയം എക്സ്പ്രസ് ആഴ്ചയില് രണ്ട് ദിവസമായിരിക്കും. പുനലൂര് കന്യാകുമാരി പ്രതിദിനപാസഞ്ചര് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം നിസ്സാമുദ്ദീന് എക്സ്പ്രസ് ആഴ്ചയില് രണ്ടുദിവസം ആക്കി. ഒരു ദിവസം കോട്ടയം വഴിയും ഒരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും സര്വീസ്. തിരുവനന്തപുരം പുതുച്ചേരി പുതിയ പാതക്ക് സര്വേ നടത്തും. 17 പ്രീമിയം ട്രെയിനുകളും 38 എക്സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര് ട്രെയിനുകളും നാലു മെമു സര്വീസുകളും തുടങ്ങുന്നതുമാത്രമാണ് റെയില്വേ മന്ത്രി സംഗത്തിനിടെ വെളിപ്പെടുത്തിയത്. 19 പുതിയ പാതകള്ക്ക് സര്വേ നടത്താനും ബജറ്റില് തീരുമാനമായതായി സൂചനയുണ്ട്. രാജധാനിയില് തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങള് ഏര്പ്പെടുത്തും. പത്ത് വര്ഷത്തേക്ക് റെയില് സുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കാനയെ ചൊല്ലിയുള്ള ബഹളത്തെ തുടര്ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
Tuesday, February 11, 2014
തെലുങ്കാന വിഷയം ; ഇടക്കാല റെയില്വേ ബജറ്റ് പൂര്ത്തീകരിക്കാനായില്ല.

Subscribe to:
Post Comments (Atom)
.jpg)

0 comments:
Post a Comment