Tuesday, February 11, 2014

ഇടക്കാല റെയില്‍ ബജറ്റ് ; കേരളത്തിന് 3 പുതിയ ട്രെയിനുകള്‍ .


ഇടക്കാല റെയില്‍ ബജറ്റില്‍ ആകെ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് മൂന്നു പുതിയ ട്രെയിനുകള്‍ ലഭിച്ചു. ആകെ അനുവദിച്ച 17 പ്രീമിയം ട്രെയിനുകളില്‍ ഒരെണ്ണവപം കേരളത്തിനു ലഭിച്ചു. തിരുവനന്തപുരം-ഡല്‍ഹി നിസാമുദ്ദീന്‍ ദൈ്വവാര ട്രെയിന്‍, തിരുവനന്തപുരം-ബാംഗളൂര്‍ ദൈ്വവാര പ്രീമിയം ട്രെയിന്‍, പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് കേരളത്തിന് അനുവദിച്ചത്. ഡല്‍ഹി-നിസാമുദ്ദീന്‍ ട്രെയിന്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും ആഴ്ചയില്‍ ഓരോ സര്‍വീസ് നടത്തും. തിരുവനന്തപുരം - ബാംഗളൂര്‍ പ്രീമിയം ട്രെയിന്‍ ആഴ്ചയില്‍ രണ്ട്  ദിവസം സര്‍വീസ് നടത്തും. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്ധന ചെലവിന് ആനുപാതികമായി പ്രാബല്യത്തില്‍ കൊണ്ടുവരും.



0 comments:

Post a Comment