വെനിസ്വേലയില്‍ ദിവസങ്ങളായി നടന്നുവരുന്ന ആഭ്യന്തര പ്രക്ഷോഭത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. ആക്രമണത്തില്‍ 137 പേര്‍ക്കു പരിക്കേറ്റതായും നൂറോളം പേര്‍ തടവിലാകപ്പെട്ടതായും റിപ്പോര്‍ട്ട് . പരിക്കേറ്റവരില്‍ നൂറോളം പേര്‍ സാധാരണക്കാരാണ്. ഈമാസം 12-നാണ് സര്‍ക്കാരിനെതിരെ 2000-ത്തോളം വിദ്യാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇത് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന വിദ്യാര്‍ത്ഥി റാലിക്കുനേരെയുണ്ടായ പോലീസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് നിക്കോളസ് മഡൂറോ രാജിവയ്ക്കണമെന്നുമാലശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവുകളിലേക്കിറങ്ങുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയിരുന്ന പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപ്പസ് കഴിഞ്ഞ ദിവസം പോലീസിനു മുമ്പില്‍ കീഴടങ്ങിയിരുന്നു.
0 comments:
Post a Comment