Tuesday, February 11, 2014

വാഹനപകടത്തില്‍ വൈകല്യം സംഭവിച്ച യുവാവിന് 40 ലക്ഷം രൂപ നഷ്ട പരിഹാരം..


 ഡല്‍ഹിയില്‍ വാഹനപകടത്തില്‍ കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും മാനസിക വൈകല്യം സംഭവിക്കുകയും ചെയ്ത 26 വയസ്സുകരനാണ് 40 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കുന്നത്. 2011 -ല്‍ ഒരു മിനി ബസ് യുവാവ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ ബിനീഷ് കുമാറിന്   തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനീഷ് കൂമാറിന് ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉണ്ടായത്.   ബിനീഷിന്റെ അച്ഛനാണ് നഷ്ട പരിഹാരത്തിന് വേണ്ടി കേസ് നല്‍കിയിരിക്കുന്നത്. ബസ് ഇന്‍ഷൂര്‍ ചെയ്ത ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മോട്ടോര്‍ ആസിഡന്‍സ് ക്ലൈംസ് ട്രിബ്യുണലാണ് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ബിനീഷിന് ഭാവിയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്നതിനാല്‍ തുക പൂര്‍ണ്ണമായി നല്‍കണമെന്നായിരുന്നു ഉത്തരവ്.



0 comments:

Post a Comment