Friday, February 21, 2014

വിഎസ് ആം ആദ്മിക്ക് പിന്തുണ നല്‍കി ; പ്രശാന്ത് ഭൂഷണ്‍.

വി എസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍. വി എസ് അച്യുതാനന്ദന്‍ ആം ആദ്മിയില്‍ ചേരണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പ്രശാന്ത് ഭൂഷണിന്റെ ഈ പ്രതികരണം. മാസങ്ങള്‍ക്കു മുമ്പ് പ്രകശാന്ത് ഭൂഷണ്‍ വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് വി എസ് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നതായി പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തി.






0 comments:

Post a Comment