Friday, February 21, 2014

മോശം പെരുമാറ്റം ; അമ്മ സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു.

അമ്മ സ്‌ട്രൈക്കേഴ്‌സ്  താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് അമ്മ സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ ഇറക്കി വിട്ടത്. വിമാന യാത്രക്കാരോട് വളരെ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് താരങ്ങളെ പുറത്താക്കിയത്. ഇവരേയും കൊണ്ട് യാത്ര പുറപ്പെടാന്‍ സാധ്യക്കില്ലെന്ന് കാട്ടിയാണ് നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. അതേസമയം വിമാന ജീവനക്കാരുടെ മോശം പെകുമാറ്റത്തെ തുടര്‍ന്ന് ഇറങ്ങിപോന്നതാണെന്ന് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു. ശനിയാഴ്ച നടക്കുന്ന സെമിഫൈനല്‍ മത്സരത്തിനായാണ് താരങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചത്. ഭോജ്പുരി ദബാംഗ്‌സാണ് കേരളത്തിന്റെ എതിരാളി.




0 comments:

Post a Comment