Sunday, February 23, 2014

ഇടുക്കി സീറ്റ് ; കേരളാ കോണ്‍ഗ്രസ്സ് നിലപാടിനെതിരെ പി സി ജോര്‍ജ്ജ്.

ഇടുക്കി ലോക്‌സഭ സീറ്റിനായുള്ള കേരള കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് . ഒരാഴ്ച മുന്‍പ് വാഗമണ്ണില്‍ നടത്തിയ പ്രസംഗത്തിലാണ് ജോര്‍ജ് കേരള കേണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പി.ടി തോമസിനോട് തോറ്റ ഫ്രാന്‍സിസ് ജോര്‍ജിനായി ഇടുക്കി ചോദിക്കുന്നത് ധാര്‍മികതയുടെ പ്രശ്‌നമാണെന്ന് ജോര്‍ജ് വാഗമണ്ണിലെ പൊതുപരിപാടിയില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കണമെന്നു പറഞ്ഞതോടെ ഇടുക്കി ബിഷപ്പിന്റെ വ്യക്തിത്വം നഷ്ടമായെന്നും ജോര്‍ജ് ആരോപിച്ചു.  തോമസിനോട് 75,000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജ്ജിനായി ഇടുക്കി സീറ്റ് ചോദിക്കുന്നത് ശരിയല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഇടുക്കിയില്‍ യുഡിഎഫ് വിജയിക്കണമെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കണമെന്നും പി ടി തോമസ് ജയിക്കണമെങ്കില്‍ ഒരു ജന്മം തന്നെ വേണ്ടിവരുമെന്നും തോമസ് തൃശ്ശൂരിലേക്ക് പോകുന്നതാണ് നല്ലതെന്നുമുള്ള പരാമര്‍ശങ്ങളും ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇടുക്കി സീറ്റിനായി കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ആവശ്യമുന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പി സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് ആവശ്യമില്ലെന്ന് നേരത്തെയും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് വിഭാഗമാണ് ഇടുക്കയില്‍ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സീറ്റ് നിഷേധിച്ചാല്‍ സൗഹൃദ മത്സരം ഉണ്ടാകുമെന്ന് ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ആന്റണി രാജുവിന്റെ പ്രസ്താവനയെ തള്ളി കൊണ്ടാണ് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്ജും പിന്നാലെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും രംഗത്തെത്തിയിരിക്കുന്നത്.





0 comments:

Post a Comment