റഷ്യക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മുന്‍ അമേരിക്കന്‍ സൈനികനു 30 വര്‍ഷം തടവ്. യുഎസ് നേവിക്കു വേണ്ടി 20 വര്‍ഷം സേവനം അനുഷ്ഠിച്ച റോബെര്‍ട് ഹോഫ്മാണ് 30 വര്‍ഷത്തെതടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. റഷ്യന്‍ ചാരന്‍മാരാണെന്ന വ്യാജേന ഹോഫ്മാനെ സമീപിച്ച എഫ്ബിഐ ഏജന്റുമാര്‍ക്കാണ് യുഎസ് നേവിയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയത്. യുഎസ് സബ്മറൈന്റെ ഇലക്ടോണിക് സെന്‍സറുമായി ബന്ധപ്പെട്ട വിഭാഗത്തിലായിരുന്നു ഹോഫ്മാന്റെ ജോലി. 2012 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എഫ്ബിഐ ഏജന്റുമാര്‍ ഹോഫ്മാനെ സമീപിച്ചത്. വന്‍തുക പ്രതിഫലമായി ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിവരങ്ങള്‍ യുഎസ്ബി സ്റ്റിക്കിലാക്കി കൈമാറിയത്. 2012 ഡിസംബറില്‍ ഹോഫ്മാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും 2013 ആഗസ്റ്റിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹോഫ്മാനെ കോടതി ശിക്ഷിച്ചത്.
Monday, February 10, 2014
റഷ്യക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മുന്‍ അമേരിക്കന്‍ സൈനികന് 30 വര്‍ഷം തടവ് ശിക്ഷ....
റഷ്യക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മുന്‍ അമേരിക്കന്‍ സൈനികനു 30 വര്‍ഷം തടവ്. യുഎസ് നേവിക്കു വേണ്ടി 20 വര്‍ഷം സേവനം അനുഷ്ഠിച്ച റോബെര്‍ട് ഹോഫ്മാണ് 30 വര്‍ഷത്തെതടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. റഷ്യന്‍ ചാരന്‍മാരാണെന്ന വ്യാജേന ഹോഫ്മാനെ സമീപിച്ച എഫ്ബിഐ ഏജന്റുമാര്‍ക്കാണ് യുഎസ് നേവിയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയത്. യുഎസ് സബ്മറൈന്റെ ഇലക്ടോണിക് സെന്‍സറുമായി ബന്ധപ്പെട്ട വിഭാഗത്തിലായിരുന്നു ഹോഫ്മാന്റെ ജോലി. 2012 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എഫ്ബിഐ ഏജന്റുമാര്‍ ഹോഫ്മാനെ സമീപിച്ചത്. വന്‍തുക പ്രതിഫലമായി ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിവരങ്ങള്‍ യുഎസ്ബി സ്റ്റിക്കിലാക്കി കൈമാറിയത്. 2012 ഡിസംബറില്‍ ഹോഫ്മാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും 2013 ആഗസ്റ്റിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹോഫ്മാനെ കോടതി ശിക്ഷിച്ചത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment