കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി. രാവിലെ 9.10ന് പരുശാം എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. 13 പേര്‍ക്ക് കയറേണ്ട ലിഫ്റ്റില്‍ 18 പേര്‍ കയറിയതാണ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാകാന്‍ കാരണം. യാത്രക്കാരെല്ലാം കയറിയ ഉടനെതന്നെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അതോടുകൂടി ലിഫ്റ്റിന്റെ ഡോറും അടഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. വാതില്‍ തുറക്കാന്‍ കഴിയാതതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമന സേനയെത്തി ലിഫ്റ്റിന്റെ വാതില്‍ പൊളിച്ചാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. മുന്‍ എംപി സതീദേവിയും യാത്രക്കാരില്‍ ഉണ്ടായിരുന്നു.
Thursday, February 6, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment