ഗതാഗതക്കുരുക്ക് പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക, തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുമുള്ള ബസ്സുകളും കണ്ണൂര്‍ ജില്ലയില്‍ സര്‍വ്വീസ് നടത്തില്ല. സമരമൊഴിവാക്കാന്‍ ഇന്നലെ എഡിഎമ്മുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ജില്ലയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിര്‍ദ്ദേശങ്ങളും ജില്ലാ ഭരണ കൂടത്തിന് തൊഴിലാളികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. സൂചനാ പണിമുടക്ക് നടത്തിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
Thursday, February 6, 2014
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തുന്നു.
ഗതാഗതക്കുരുക്ക് പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക, തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുമുള്ള ബസ്സുകളും കണ്ണൂര്‍ ജില്ലയില്‍ സര്‍വ്വീസ് നടത്തില്ല. സമരമൊഴിവാക്കാന്‍ ഇന്നലെ എഡിഎമ്മുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ജില്ലയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിര്‍ദ്ദേശങ്ങളും ജില്ലാ ഭരണ കൂടത്തിന് തൊഴിലാളികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. സൂചനാ പണിമുടക്ക് നടത്തിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment