ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണ് മുന്നോടിയായുള്ള താരലേലത്തില്‍ കേരള താരങ്ങളോട് മമത കുറവ്. ഫാസ്റ്റ് ബൗളര്‍മാരായ പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യറും മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പ്രശാന്തിനെ 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സന്ദീപിനെ 10 ലക്ഷം രൂപയ്ക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നേടി. അടിസ്ഥാനവിലയില്‍ തന്നെയാണ് ടീമുകള്‍ ഇരുവരെയും നേടിയത്. എന്നാല്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, പി.പ്രശാന്ത്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവരെ ലേലത്തില്‍ എടുക്കാന്‍ ഒരു ഫ്രാഞ്ചൈസികളും തയാറായില്ല.കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി കളിക്കുന്ന മലയാളി താരം കരുണ്‍ നായരെ 75 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കര്‍ണാടക രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് കരണ്‍.
Thursday, February 13, 2014
ഐപിഎല്‍ ലേലം ... സന്ദീപ് വാര്യര്‍ ബാംഗ്ലൂരില്‍ ; പ്രശാന്ത് പരമേശ്വര്‍ ഹൈദരബാദില്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണ് മുന്നോടിയായുള്ള താരലേലത്തില്‍ കേരള താരങ്ങളോട് മമത കുറവ്. ഫാസ്റ്റ് ബൗളര്‍മാരായ പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യറും മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പ്രശാന്തിനെ 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സന്ദീപിനെ 10 ലക്ഷം രൂപയ്ക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നേടി. അടിസ്ഥാനവിലയില്‍ തന്നെയാണ് ടീമുകള്‍ ഇരുവരെയും നേടിയത്. എന്നാല്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, പി.പ്രശാന്ത്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവരെ ലേലത്തില്‍ എടുക്കാന്‍ ഒരു ഫ്രാഞ്ചൈസികളും തയാറായില്ല.കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി കളിക്കുന്ന മലയാളി താരം കരുണ്‍ നായരെ 75 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കര്‍ണാടക രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് കരണ്‍.
Subscribe to:
Post Comments (Atom)

0 comments:
Post a Comment