Thursday, February 13, 2014

നിലപാടിലുറച്ച് കെജ്രിവാള്‍..... , ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജി ഉറപ്പ്....


ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന ദിനമാകും ഇന്ന്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇന്ന് വീണ്ടും ജന്‍ലോക്പാല്‍ ബില്‍ സഭയില്‍ എത്തും. അതേസമയം  ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വെക്കുമെന്ന നിലപാട്  കെജ്രിവാള്‍ വീണ്ടും വ്യക്തമാക്കി്. കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്  സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ബില്‍ അവതരണം തടസപ്പെട്ടത്.  ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങണമെന്ന നിലപാടില്‍ നിയമമന്ത്രാലയം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുകയാണെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്കെല്ലാം കഴിഞ്ഞ ദിവസം വിതരണം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് ആംആദ്മി പാര്‍ട്ടിയെയല്ലെന്നും ബിജെപിയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.



0 comments:

Post a Comment