പ്രണയദിനം ആഷോഷിക്കാനെത്തുന്ന പ്രണയിതാക്കള്‍ക്ക് ആശ്വാസകരമായി ഉത്തരവാണ് ഇന്ന് കോടതിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. പോലീസിനെ പേടിക്കാതെ പാര്‍ക്കുകളില്‍ ഇന്നവര്‍ക്ക് പ്രണയദിനം ആഘോഷമാക്കാം. പ്രണയദിനത്തില്‍ നഗരത്തിലെ പാര്‍ക്കുകളില്‍ പോലീസ് പരിശോധന നടത്തേണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഭരണഘടന ഉറപ്പു നല്‍കുന്ന സഞ്ചാര സ്വാതന്ത്യത്തിന്റെ ലംഘനമായിരിക്കും പോലീസ് പരിശോധനയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ ഉത്തരവ്. നെഹ്രു ബാല്‍ വതിക, ബേഗം ഹസ്രത്ത് മഹല്‍ എന്നീ പാര്‍ക്കുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാരിനും ലക്‌നോ വികസന അതോറിറ്റിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളും യുവാക്കളും പ്രണയദിനത്തില്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.എന്നാല്‍ പ്രണയദിനത്തില്‍ പാര്‍ക്കുകളില്‍ പരിശോധന വേണ്ടന്നാണ് ഹൈക്കോടതി ഉത്തരവ്.
എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും പ്രണയദിനാശംസകള്‍ .........







0 comments:
Post a Comment