Thursday, February 13, 2014

ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ... എങ്കില്‍ രാജിയെന്ന് കെജ്രിവാള്‍ ...


ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാകില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. ഇക്കാര്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കറെ അറിയിച്ചു. ഇതേസമയം ജന്‍ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയിലെന്ന നിലപാടില്‍ ഉറച്ച്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബില്‍ ഇന്ന് തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡല്‍ഹി നിയമ സഭയില്‍ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നത് കഴിഞ്ഞ ദിവസം തടസ്സപ്പെട്ടിരുന്നു. ആദ്യ ദിനം ചേര്‍ന്ന നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ ജന്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നിയമ മന്ത്രി സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ബില്‍ അവതരണം മാറ്റിവെച്ചത്.



0 comments:

Post a Comment