കല്പറ്റ:നായര്‍ സര്‍വീസ് സൊസൈറ്റി സാമൂഹികസേവന-തൊഴില്‍ മേഖലകളില്‍ ഇടപെടുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും പുരുഷന്മാര്‍ക്കും തൊഴില്‍ദാന പദ്ധതി ആവിഷ്‌കരിക്കുമെന്ന് എന്‍.എസ്.എസ്. സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ പറഞ്ഞു. വൈത്തിരി താലൂക്കിലെ 80 വനിതാ സ്വയംസഹായ സംഘം ഭാരവാഹികളുടെ പ്രവര്‍ത്തക സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈത്തിരി യൂണിയന്‍ പ്രസിഡന്റ് എ.പി. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.ജി. കമലമ്മ അധ്യക്ഷതവഹിച്ചു. എം.പി. സ്വദേശന്‍, സുരേഷ്, മാതലോട് ചന്ദ്രന്‍, എന്‍.ടി. പത്മനാഭന്‍, ഗീതു മോഹന്‍ദാസ്, തങ്കം, രജനി വിജയന്‍ എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment