Saturday, February 22, 2014

പാക്ക് തടവുകാരന്‍ ഷൗക്കത്ത് അലി ജമ്മു ജയിലില്‍ തൂങ്ങി മരിച്ചു.


ജമ്മു കാശ്മീര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ ഷൗക്കത്ത് അലിയാണ് മരിച്ചതെന്ന് ജമ്മു ജയില്‍ ഡിജിപി ആര്‍.രാജേന്ദ്ര കുമാര്‍ അറിയിച്ചു. ജയിലിനുള്ളിലെ ടോയ്‌ലെറ്റില്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സഹതടവുകാരായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികള്‍ തന്നെയാണ് സംഭവം ജയില്‍ അധികൃതരെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നതിന് 2011 ഫെബ്രുവരിയിലാണ് അലി അറസ്റ്റിലായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് കോടതി ഉത്തരവ് പ്രകാരം ഇയാളെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.



0 comments:

Post a Comment