Saturday, February 22, 2014

സംസ്ഥാനത്ത് മെയ് 31 നകം സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടപ്പാക്കുമെന്ന് ആര്യാടന്‍.


സംസ്ഥാനത്തു മുഴുവന്‍ ആവശ്യക്കാര്‍ക്കും മേയ് 31-നകം വൈദ്യുതി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്റെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഏപ്രില്‍ 31-നകം മലബാര്‍ മേഖലയില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്കും. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ജിജിവൈ പദ്ധതി പ്രകാരമാണ് വൈദ്യുതി വിതരണം നടത്തുന്നത്. സി.പി. മുഹമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി. ബല്‍റാം എംഎല്‍എ, കെഎസ്ഇബി ലിമിറ്റഡ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ജനറേഷന്‍ ഡയറക്ടര്‍ എം. മുഹമ്മദാലി റാവുത്തര്‍, ചീഫ് എന്‍ജിനീയര്‍ ഒ. അശോകന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് എന്നിവര്‍ പങ്കെടുത്തു.



0 comments:

Post a Comment