ഐപിഎല്‍ വാതുവെപ്പുകള്‍ നടന്നത് സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ ധോണിയുടെ അറിവോടെയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. ഐപിഎല്‍ ആറാം സീസണില്‍ വ്യാപകമായ വാതുവെയ്പ് നടന്നെന്നും മുദുഗല്‍ കമ്മിറ്റി നല്‍കിയ മുദ്രവെച്ച കവറില്‍ ധോണിയുടെ പേരുണ്ടെന്നും തമിഴ്‌നാട് മുന്‍ പൊലീസ് സൂപ്രണ്ട് ജി. സമ്പത്ത് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വാതുവെയ്പ്പിനെക്കുറിച്ചും അതില്‍ മെയ്യപ്പന്റെ പങ്കിനെക്കുറിച്ചും തനിക്ക് അറിയാമയിരുന്നതുകൊണ്ടാണ് തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയതെന്നും സമ്പത്ത് അഭിമുഖത്തിലൂടെ അറിയിച്ചു. വാതുവെയ്പുകാരെ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ധോണിക്കും റെയ്്‌നക്കും പരിചയപ്പെടുത്തിയത് മെയ്യപ്പനാണെന്നും ഐ.പി.എല്‍ നിശാപാര്‍ട്ടികളിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നും സമ്പത്ത് പറയുന്നു. കളിക്കാര്‍ക്ക് വാതുവയ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐ.പി.എല്‍ ആറാം സീസണിലെ പകുതി മല്‍സരങ്ങളുടെയും ഫലം വാതുവെയ്പിലൂടെയാണ് തീരുമാനിച്ചതെന്നും സമ്പത്ത് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐ.പി.എല്‍ വാതുവെയ്പിനെക്കുറിച്ച് മുദുഗല്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലും മെയ്യപ്പന്റെ പങ്ക് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നും അവരില്‍ നിന്ന് കൈപ്പറ്റിയ സമ്മാനങ്ങളെപ്പറ്റിയും കൃത്യമായ വിവരം നല്‍കിയിട്ടും അവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും മുദുഗല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ട 6 ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Saturday, February 22, 2014
ഐപിഎല്‍ വാതുവെപ്പ് ; ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ അറിവോടെയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍.

Subscribe to:
Post Comments (Atom)

0 comments:
Post a Comment