Monday, February 10, 2014

അമേരിക്കയുടെ മനം മാറുന്നു.... നരേന്ദ്രമോഡിയുടെ വിസ നിരോധനം അമേരിക്ക നീക്കുന്നൂ...


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായേക്കും എന്ന പ്രചരണത്തിനൊടുവില്‍ അമേരിക്കയുടെ മനവും മാറുന്നു. മോഡിയുടെ വിസ നിരോധനം മാറ്റാന്‍ അമേരിക്ക ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്
ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ ബിജെപി പ്രാധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ്. . ഒമ്പത് വര്‍ഷങ്ങളായി  മോഡിക്ക് വിസ നല്‍കില്ലെന്ന  അമേരിക്കയുടെ തീരുമാനം റദ്ദാക്കിയേക്കും എന്നാണ് ഈ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. മോഡിയുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള  അംബാസഡര്‍ നാന്‍സി പവലിന്റെ ഈ കൂടിക്കാഴ്ച  അമേരിക്കയെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും ആസ്‌ത്രേലിയയുടെയും പാതയിലേക്ക് നയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡി വഹിക്കുന്ന വലിയ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങള്‍ മോഡിയുടെ വീസ നിരോധനം പിന്‍വലിക്കുന്നത്. 2005 ല്‍ ആണ് ഗുജറാത്ത് കലാപത്തിനുത്തരവാദി എന്ന് ആരോപിക്കപ്പെട്ടതിന്റെ പേരില്‍ മോഡിയുടെ വീസ അമേരിക്ക നിരോധിച്ചത്.




0 comments:

Post a Comment