Wednesday, February 12, 2014

എ ടി എമ്മില്‍ ലഭിക്കുന്ന ബാലന്‍സ് ഷീറ്റില്‍ മാരക വിഷമെന്ന് പഠന റിപ്പോര്‍ട്ട്...... !


എടിഎമ്മില്‍ നിന്നും  ലഭിക്കുന്ന ബാലന്‍സ് ഷീറ്റില്‍ മാരക വിഷമെന്ന് പഠന റിപ്പോര്‍ട്ട്....... എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച ശേഷം ലഭിക്കുന്ന ബാലന്‍സ് ഷീറ്റില്‍ മാരകമായ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഈ രസീറ്റ് കൈയ്യില്‍ കിട്ടിയാല്‍ ആ കടലാസില്‍ അടങ്ങിയ രാസവസ്തുക്കള്‍ ശരീരത്തില്‍ എത്തുകയും അത് മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പഠന റിപ്പോര്‍ട്ട്. എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്ന കടലാസുകളില്‍ ബിപിഎ എന്ന ബിസ് ഫിനോള്‍ എ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു മനുഷ്യരുടെ ശരീരത്തിലെത്തിയാല്‍ കോര്‍പ്പിസോള്‍ എന്ന ഹോര്‍മോണിന്റെയും ഡക്‌സാ മൊത്തസോന്‍ എന്ന മരുന്നിന്റെയും രീതിയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യനില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.



0 comments:

Post a Comment