പ്രശസ്ത ചലച്ചിത്രകാരന്‍ ബാലു മഹേന്ദ്ര അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായന്‍, ഛായാഗ്രാഹകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ബാലു മഹേന്ദ്രയെ തേടി 3 ഫിലിംഫെയര്‍ ഉള്‍പ്പടെ അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ എത്തിയിട്ടുണ്ട്. കേരള, കര്‍ണ്ണാടക, അന്ധ്രാ സര്‍ക്കാരിന്റെയും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ നെല്ലിലൂടെ ഛായാഗ്രാഹകനായിട്ടായിരുന്നു ബാലുമഹേന്ദ്ര സിനിമയിലേക്ക് എത്തുന്നത്. 1977-ല്‍ കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. 1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനായുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 22 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഊമക്കുയില്‍, യാത്ര, ഓളങ്ങള്‍ എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. നെല്ല്, മായ, പണിമുടക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനുമായിരുന്നു.
Wednesday, February 12, 2014
പ്രശസ്ത ചലച്ചിത്രക്കാരന്‍ ബാലു മഹേന്ദ്ര അന്തരിച്ചു.

Subscribe to:
Post Comments (Atom)

0 comments:
Post a Comment