മഹാത്മാഗാന്ധി തന്നത് സ്വരാജ്യമാണെങ്കില്‍ നമുക്കിന്ന് വേണ്ടത് സുരാജ്യം അഥവാ നല്ല ഭരണമാണെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. താന്‍ പ്രധാനമന്ത്രിയായാല്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപ്പിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും മോഡി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ചായയിന്മേല്‍ ചര്‍ച്ചയിലാണ് മോഡി ജനങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരുമായുള്ള സംവാദം തന്റെ ഭൂതക്കാലത്തേക്ക് കൊണ്ടുപോയെന്നും മോഡി. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്നത് എന്താണെന്ന് അവരെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ പ്രതികരണങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉത്തര്‍പ്രദേശിലെ 172 ചായകടയിലും ബിഹാറിലേയും പഞ്ചിമബംഗാളിലേയും 36 ചായക്കടകളിലും കര്‍ണാടകയിലെ 82 ചായകടകളിലും ഗുജറാത്തിലെ 61 ചായകടകളിലും കേരളത്തിലെ 32 ചായകടകളിലും ഡെല്‍ഹിയിലെ 46 ചായകടകളിലുമാണ് പ്രദര്‍ശിപ്പിച്ചത്.
Wednesday, February 12, 2014
പ്രധാന മന്ത്രിയായാല്‍ കള്ളപ്പണം തിരിച്ചു കൊണ്ടു വരും... മഹാത്മാ ഗാന്ധി തന്നത് സ്വരാജ്യമാണെങ്കില്‍ നമുക്കിന്ന് വേണ്ടത് സുരാജ്യം; മോഡി.
മഹാത്മാഗാന്ധി തന്നത് സ്വരാജ്യമാണെങ്കില്‍ നമുക്കിന്ന് വേണ്ടത് സുരാജ്യം അഥവാ നല്ല ഭരണമാണെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. താന്‍ പ്രധാനമന്ത്രിയായാല്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപ്പിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും മോഡി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ചായയിന്മേല്‍ ചര്‍ച്ചയിലാണ് മോഡി ജനങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരുമായുള്ള സംവാദം തന്റെ ഭൂതക്കാലത്തേക്ക് കൊണ്ടുപോയെന്നും മോഡി. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്നത് എന്താണെന്ന് അവരെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ പ്രതികരണങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉത്തര്‍പ്രദേശിലെ 172 ചായകടയിലും ബിഹാറിലേയും പഞ്ചിമബംഗാളിലേയും 36 ചായക്കടകളിലും കര്‍ണാടകയിലെ 82 ചായകടകളിലും ഗുജറാത്തിലെ 61 ചായകടകളിലും കേരളത്തിലെ 32 ചായകടകളിലും ഡെല്‍ഹിയിലെ 46 ചായകടകളിലുമാണ് പ്രദര്‍ശിപ്പിച്ചത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment