Wednesday, February 12, 2014

കടല്‍ കൊല കേസ് : ഇന്ത്യക്കെതിരെ പരാതിയുമായി ഇറ്റലി ഐക്യ രാഷ്ട്ര ഭയില്‍ .




കടല്‍ക്കൊലക്കേസ്സുമായി ബന്ധപ്പെട്ട് ഇറ്റലി ഇന്ത്യക്കെതിരെ പാരാതിയുമായി  ഐക്യരാഷ്ട്ര സഭയില്‍ .  ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിലാണ് ഇറ്റലി ഇന്ത്യക്കെതിരെ പരാതി നല്‍കിയത്. കേസില്‍ അകപ്പെട്ട ഇറ്റാലിയന്‍  നാവികര്‍ക്കെതിരെ തെറ്റായ കുറ്റം ചുമത്തിയതിനും ് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുമാണ് ഇറ്റലി  എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കണമെന്ന് ഇറ്റലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്കൊല കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇറ്റലി ആരോപണം ഉയര്‍ത്തിയിരുന്നു. 2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എംടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു. കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കുറ്റം ചുമത്തിയതിനെ എതിര്‍ത്ത് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കടല്‍ക്കൊല കേസ്സില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ നാറ്റോ മുന്നറിയിപ്പ് നല്‍കി.



0 comments:

Post a Comment