നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ കൊലപ്പെടുത്താന്‍ ദൃശ്യം സിനിമ പ്രചോദനമായെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ്. അതേസമയം
നിലമ്പൂര്‍ കോണ്‍ഗ്രസ് ഒഫീസിലെ കൊലപാതകം മാനഭംഗത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയാണ് കൊലപ്പെട്ടത്. മാനംഭംഗത്തിന് ശേഷമാണ് പ്രതികള്‍ രാധയെ കൊലപ്പെടുത്തിയതെന്ന് പോലീസും വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ബിജു നായരും സുഹൃത്തും ഷംസുദ്ദീനും കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. രാധയെ മാനഭംഗത്തിനിരാക്കിയശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂരിനു സമീപം ചുള്ളിയോട് ഉണ്ണിക്കുളത്തിനു സമീപമുള്ള കുളത്തിലാണു ഞായറാഴ്ച വൈകുന്നേരം ചാക്കില്‍ കെട്ടിയ നിലയില്‍ 49 കാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഇവിടെയെത്തിച്ച് പോലീസ് തെളിവെടുത്തു. ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ബിജുവിന്റെ ചുമതലയിലുള്ള ഓഫീസിലായിരുന്നു കൊലനടന്നത്. കഴിഞ്ഞ അഞ്ചു മുതലാണ് രാധയെ കാണാതായത്. പിറ്റേദിവസം തന്നെ നിലമ്പൂര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതിയും നല്‍കി. വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. കൊലപ്പെട്ട രാധയുടെ കമ്മലും വളയും പ്രതിയായ ഷംസുദ്ദീന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി.







0 comments:
Post a Comment