Friday, May 9, 2014

കോതമംഗലം ഇളമ്പ്ര എന്‍ എസ് .എസ് . കരയോഗം കുടുംബമേള 10 ന്‌





കോതമംഗലം: ഇളമ്പ്ര ശ്രീരാമജയം എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാഭിഷേക വര്‍ഷാചരണവും കുടുംബമേളയും ശതാബ്ദി സ്മാരക മിനിഹാള്‍ ഉദ്ഘാടനവും 10, 11 തീയതികളില്‍ നടക്കും.
ഇളമ്പ്ര എല്‍.പി. സ്‌കൂള്‍ ഹാളില്‍ 10 ന് വൈകിട്ട് ആറുമുതല്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടക്കും.
11 ന് രാവിലെ 10 മണിക്ക് കുടുംബമേള എന്‍.എസ്.എസ്. ബോര്‍ഡ് മെമ്പര്‍ പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. വിക്രമന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് ശതാബ്ദി സ്മാരക മിനിഹാള്‍ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. 80 വയസ്സ് തികഞ്ഞ അംഗങ്ങളെ ആദരിക്കും. പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടാകും.

0 comments:

Post a Comment