Monday, May 12, 2014

നിര്‍ധനകുടുംബത്തിന് വീടുമായി അരശുപറമ്പ് 2092-ം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം യൂണിറ്റ്‌





നെടുമങ്ങാട്: നിര്‍ധനയായ വീട്ടമ്മയ്ക്കും കുടുംബത്തിനും അരശുപറമ്പ് 2092-ംനമ്പര്‍ എന്‍.എസ്.എസ്. കരയോഗം വീട് നിര്‍മിച്ച് നല്‍കി.
അരശുപറമ്പ് പാണോട് തടത്തില്‍ ശോഭനകുമാരിക്കാണ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മിച്ചുനല്‍കിയത്. കരയോഗ അംഗങ്ങള്‍ സമാഹരിച്ച പണവും അംഗങ്ങളുടെ പ്രയത്‌നവുംകൊണ്ടാണ് വീട് നിര്‍മിച്ചത്.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് താക്കോല്‍ദാനം നടത്തി. മേഖലാ കണ്‍വീനര്‍ എ.ആര്‍. നാരായണന്‍ നായര്‍, കരയോഗം പ്രസിഡന്റ് കെ.ശങ്കരന്‍നായര്‍, സെക്രട്ടറി ജി.മോഹനന്‍ നായര്‍, ഭവനനിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജ്യോതിഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment