Wednesday, May 7, 2014

ചെറുവള്ളി ദേവിവിലാസം 258-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം കുടുംബമേള നടത്തും





ചെറുവള്ളി: ദേവിവിലാസം 258-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ എന്‍.എസ്.എസ്. ശതവാര്‍ഷാചരണവും കുടുംബമേളയും 11-ാംതിയ്യതി നടത്തും. രാവിലെ 9.30ന് എസ്.സി.എം. യു.പി. സ്‌കൂളില്‍ എന്‍എസ്എസ് നായകസഭാംഗം അഡ്വ.എം.എസ്.മോഹന്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് വി.കെ.രാജപ്പന്‍ നായര്‍ അധ്യക്ഷത വഹിക്കും. ആധ്യാത്മിക പഠനകേന്ദ്രം യൂണിയന്‍ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാറും എച്ച്.ആര്‍.സെല്‍ ഉദ്ഘാടനം എച്ച്ആര്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.വിജയകുമാറും നിര്‍വഹിക്കും. 11.30ന് കുടുംബ ഭദ്രത എന്ന വിഷയത്തില്‍ സെമിനാര്‍ പി.എസ്.രവീന്ദ്രപണിക്കര്‍ നയിക്കും. 2.30ന് കഥകളി ആസ്വാദന കളരി മീനടം ഉണ്ണികൃഷ്ണന്‍ നയിക്കും. 3.30ന് കഥകളി പൂതനാമോക്ഷം.

0 comments:

Post a Comment