Tuesday, May 6, 2014

നാരങ്ങാനം വലിയകുളം 5187-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വഹിച്ചു





നാരങ്ങാനം: വലിയകുളം 5187-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എച്ച്.ആര്‍.സെല്‍ ഉദ്ഘാടനം എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം അഡ്വ. കെ.വി. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
വ്യക്തിവികാസം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ എച്ച്.ആര്‍. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗംഗാദത്തന്‍നായര്‍ ക്ലാസ്സുകള്‍ നയിച്ചു. കരയോഗം പ്രസിഡന്റ് പി.എന്‍. രഘൂത്തമന്‍നായര്‍ അധ്യക്ഷതവഹിച്ചു. കെ.വി. പ്രഭാകരന്‍നായര്‍, മുകുന്ദന്‍നായര്‍ പ്രശാന്തം, ദിലീപ് ആര്‍.നായര്‍, ഉഷാകുമാരി താഴത്തേതില്‍, സുശീലാമ്മ മണ്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment