Thursday, May 8, 2014

ചേര്‍ത്തല എന്‍ .എസ് .എസ് . താലൂക്കുതല ഉദ്ഘാടനം നാളെ





ചേര്‍ത്തല: എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ ചേര്‍ത്തല താലൂക്കുതല ഉദ്ഘാടനവും ശതാബ്ദി സ്മാരക ജീവകാരുണ്യനിധി സമാഹരണവും 10ന് ആരംഭിക്കുമെന്ന് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കരും സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായരും അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് മൂന്നിന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ശതവാര്‍ഷികാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിര്‍വ്വഹിക്കും. താലൂക്ക് യൂണിയന്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും. എന്‍.എസ്.എസ്. ശതാബ്ദി സ്മാരക ജീവകാരുണ്യനിധി സമാഹരണം കലാമണ്ഡലം വൈസ് ചെയര്‍മാന്‍ ഡോ. പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യനിധിയായി ഒരുകോടി രൂപ സമാഹരിക്കുമെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണിയും എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ ടി.എസ്. ഗോപാലകൃഷ്ണനും സി.വി. രാധാകൃഷ്ണനും അറിയിച്ചു.
ജീവകാരുണ്യനിധി ഉപയോഗിച്ച് വിദ്യാഭ്യാസ ദത്തെടുക്കല്‍ പദ്ധതി, അഗതി സാന്ത്വനപദ്ധതി, വിവാഹസഹായം, ചികിത്സാസഹായം, ഭവനനിര്‍മ്മാണ സഹായം എന്നീ പദ്ധതികള്‍ നടപ്പാക്കും.
ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെയും ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ശതാബ്ദി വര്‍ഷത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ജി. രാജശേഖരന്‍ നായര്‍, എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, സി.ബി. മോഹനന്‍ നായര്‍, എസ്. മുരളീകൃഷ്ണന്‍, യൂണിയന്‍ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ശതാബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി എല്ലാ കരയോഗങ്ങളിലും ഒക്ടോബര്‍ 30നകം ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. താലൂക്കുതലത്തില്‍ എല്ലാമാസവും വിവിധ സമ്മേളനങ്ങളും സെമിനാറുകളും ചര്‍ച്ചാക്ലാസ്സുകളും നടത്തും. നവംബറില്‍ വിപുലമായ ശതാബ്ദി സമ്മേളനവും ഉണ്ടാകും.

0 comments:

Post a Comment