Thursday, May 8, 2014

ഹരിപ്പാട് കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 14.69 ലക്ഷത്തിന്റെ ബജറ്റ്‌





ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 14.69 ലക്ഷം രൂപയുടെ ബജറ്റ്. ദുരിതാശ്വാസ ആനുകൂല്യം, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയ്ക്കാണ് സൊസൈറ്റി പ്രാധാന്യം നല്‍കുക.
8,71,563 രൂപ വരവും 8,71,331 രൂപ ചെലവും 232 രൂപ മിച്ചവുമുള്ള കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വരവുചെലവ് കണക്കുകളും എം.എസ്.എസ്. യോഗം അംഗീകരിച്ചു.
എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രവീന്ദ്രന്‍പിള്ള, എ.എന്‍. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment