ചാത്തന്നൂര്‍: മൈലക്കാട് ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗവും വിവിധ സഹായവിതരണവും നടന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 70ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സാമ്പത്തികസഹായവും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാല് വനിതകള്‍ക്ക് തയ്യല്‍മെഷീനുകളും സമ്മാനിച്ചു.
വനിതകള്‍ക്കായി കൂണ്‍കൃഷി പരിശീലനം, ഫേബ്രിക് പെയിന്റിങ് പരിശീലനം എന്നിവയും നടത്തി. പരിപാടികള്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സെക്രട്ടറി ജി.ജെ.ജയമോഹന്‍ തയ്യല്‍മെഷീനുകളുടെ വിതരണം നിര്‍വഹിച്ചു. പി.ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. ബി.ഐ.ശ്രീനാഗേഷ്, എം.സുന്ദരേശന്‍ പിള്ള, എന്‍.മുരളീധരന്‍ പിള്ള, കെ.മുത്തുനായകം പിള്ള, എസ്.ഹരികുമാര്‍, അനിത, ഗീതാരാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജി.രാജു സ്വാഗതവും സാബുകുമാര്‍ നന്ദിയും പറഞ്ഞു.






0 comments:
Post a Comment