Thursday, May 15, 2014

ഗുരുവായൂരില്‍ എന്‍ .എസ് .എസ് . വനിതാ മഹാസംഗമം നടക്കും





ഗുരുവായൂര്‍: എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെയും യൂണിയന്‍ സുവര്‍ണ്ണജൂബിലിയുടെയും ഭാഗമായി താലൂക്ക് എന്‍.എസ്.എസ്. യൂണിയനും വനിതാ യൂണിയനും ചേര്‍ന്ന് വനിതാ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 9ന് ടൗണ്‍ഹാളിലാണ് പരിപാടി.
ഉദ്ഘാടന സമ്മേളനം, വനിതാ സമ്മേളനം, വിപണനമേള, കലാ സായാഹ്നം എന്നിവ നടക്കും. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ബോര്‍ഡ് അംഗം ഡോ. കെ.എസ്. പിള്ള വിപണനമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമുദായ പ്രവര്‍ത്തനവും കുടുംബഭദ്രതയും എന്ന വിഷയത്തില്‍ പ്രൊഫ. ടി. ഗീത ക്ലാസ്സെടുക്കും. കലാസായാഹ്നം ജയരാജ് കെ. വാര്യര്‍ ഉദ്ഘാടനം ചെയ്യും. രാത്രി സംഗീതപരിപാടിയുണ്ടാകും.
താലൂക്കിലെ 79 വനിതാ സമാജങ്ങളില്‍നിന്നായി ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് പ്രൊഫ. എന്‍. രാജശേഖരന്‍നായര്‍, കെ. മുരളീധരന്‍, കെ.കെ. ജയറാം, സി. കോമളവല്ലി, ജ്യോതി ആര്‍. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.

0 comments:

Post a Comment