Monday, May 5, 2014

ചേര്‍ത്തല വരകാടി വടക്ക് എന്‍ .എസ് .എസ് . വനിതാസമാജം ഫുഡ് ഫെസ്റ്റിവല്‍ നടത്തി








ചേര്‍ത്തല: വരകാടി വടക്ക് എന്‍.എസ്.എസ്. കരയോഗത്തിലെ ഐശ്വര്യ വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നിരാലംബരെ സഹായിക്കുന്നതിനുള്ള ഫണ്ട് സമാഹരണത്തിനായി ഫുഡ് ഫെസ്റ്റിവല്‍ നടത്തി.
ചാത്തന്നൂര്‍ ശങ്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മാനേജ്‌മെന്റ് അസി. പ്രൊഫസര്‍ സന്ദീപ് ആര്‍.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തംഗം സുനിത സതീശന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ബി. ഹരിഹരന്‍ ഏറ്റുവാങ്ങി. കരയോഗം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാ സമാജം പ്രസിഡന്റ് കോമളം ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
രമ കൃഷ്ണകുമാര്‍ സ്വാഗതവും ബിന്ദുപ്രസാദ് നന്ദിയും പറഞ്ഞു.

0 comments:

Post a Comment