മുതുകുളം: പുതിയവിള വടക്ക് 806-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 80-ാം വാര്‍ഷികവും ശതാബ്ദി കുടുംബസംഗമവും നടന്നു. എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി.
യൂണിയന്‍ കമ്മിറ്റി അംഗം എസ്.കെ. ജയകുമാര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. താലൂക്ക് യൂണിയന്‍ വനിതാസമാജം പ്രസിഡന്റ് തുളസീകൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു.
മുതിര്‍ന്ന അംഗങ്ങളെയും കേരള സര്‍വകലാശാലയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടിയ ആലേക്കളത്തില്‍ കെ.എസ്. രശ്മിയെയും ചടങ്ങില്‍ ആദരിച്ചു.
മികച്ച അധ്യാപകനുള്ള പി. രാധാകൃഷ്ണപിള്ള അവാര്‍ഡ് ലഭിച്ച മാതാമന്ദിര്‍ പി.കെ. ശശിയ്ക്ക് ഡോ. എം. ശശികുമാര്‍ പുരസ്‌കാരം നല്‍കി.
ആത്മീയ പഠനക്ലാസ്സ് താലൂക്ക് യൂണിയന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം. പങ്കജാക്ഷന്‍, പഞ്ചായത്ത് അംഗം സരള ശങ്കരനാരായണന്‍, താലൂക്ക് വനിതാ ട്രഷറര്‍ രമാദേവി വി. എന്നിവര്‍ വിവിധ വിഷയങ്ങള്‍ വിശദീകരിച്ചു.
പി.ആര്‍. ശ്രീകല, പട്ടോളില്‍ ഉണ്ണികൃഷ്ണന്‍, പി.കെ. ശശി, സോമ പ്രകാശന്‍പിള്ള, കൃഷ്ണപിള്ള, സുമംഗലാദേവി, ഉണ്ണികൃഷ്ണന്‍ നായര്‍, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
കരയോഗം സെക്രട്ടറി കെ. ചെല്ലപ്പന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ എന്‍.കെ. കുറുപ്പ് നന്ദിയും പറഞ്ഞു.






0 comments:
Post a Comment