Thursday, May 15, 2014

ചെങ്ങന്നൂര്‍ താലൂക്ക് എന്‍ .എസ് . എസ്. എച്ച്.ആര്‍.സെല്‍ മേഖലാ സമ്മേളനങ്ങള്‍ സമാപിച്ചു





ചെങ്ങന്നൂര്‍: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പരിധിയില്‍ കരയോഗങ്ങളിലെ ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ അംഗങ്ങളുടെ മേഖലാ സമ്മേളനങ്ങള്‍ സമാപിച്ചു. 12 മേഖലകളിലായാണ് സമ്മേളനങ്ങള്‍ നടന്നത്.
ചെങ്ങന്നൂരിലും തിരുവന്‍വണ്ടൂരിലും നടന്ന മേഖലാ യോഗങ്ങള്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗം പി. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഡി.നാഗേഷ്‌കുമാര്‍, എം.എസ്.എസ്.എസ്. സെക്രട്ടറി കെ.ഗോപകുമാര്‍, ഡോ. ആര്‍.രാജേഷ്, സതീഷ് അമ്പാടി, എം.വി. ഗോപകുമാര്‍, ഡോ. ആര്‍.രാജേഷ്, സതീഷ് അമ്പാടി, എം.വി. ഗോപകുമാര്‍, അഡ്വ. ദിലീപ് ചെറിയനാട്, അഡ്വ. ഉണ്ണിക്കൃഷ്ണന്‍, വി.കെ. ചന്ദ്രന്‍ പിള്ള , വി.ആര്‍. മുരളീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment