കവിയൂര്‍: എന്‍.എസ്.എസ്. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി തിരുവല്ല താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയനിലെ കവിയൂര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകളിലെ കരയോഗ പ്രവര്‍ത്തകസമ്മേളനം നടത്തും.
18ന് രാവിലെ 10ന് കവിയൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ (മന്നംനഗര്‍) കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.എസ്. പ്രഭാകരന്‍പിള്ള അധ്യക്ഷത വഹിക്കും. ശതാബ്ദിസന്ദേശ വിശദീകരണവും രജിസ്ട്രാര്‍ നിര്‍വഹിക്കും.
താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് പി. കനകവല്ലിയമ്മ, യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി. അനില്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി വി. ശാന്തകുമാര്‍, താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ ആര്‍.മോഹന്‍കുമാര്‍, ആര്‍.രാജീവ്, ആര്‍.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും.
കരയോഗം, വനിതാസമാജം, സ്വയംസഹായസംഘം, ബാലസമാജം, ഹ്യൂമന്‍ റിസോഴ്‌സ് സെല്‍, യൂണിയന്‍ പ്രതിനിധികള്‍, ഇലക്ടറല്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.






0 comments:
Post a Comment