Wednesday, May 14, 2014

ഗുരുവായൂരില്‍ എന്‍ .എസ് .എസ് . വനിതാസംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു





ഗുരുവായൂര്‍: എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെയും യൂണിയന്‍ സുവര്‍ണ്ണജൂബിലിയുടെയും ഭാഗമായി താലൂക്ക് എന്‍.എസ്. എസ്. യൂണിയനും വനിതായൂണിയനും ചേര്‍ന്ന് വനിതാ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. 18ന് രാവിലെ 9ന് ടൗണ്‍ഹാളിലാണ് പരിപാടി.
ഉദ്ഘാടനസമ്മേളനം, വനിതാസമ്മേളനം, വിപണനമേള, കലാസായാഹ്നം എന്നിവ നടക്കും. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും . ഡയറക്ടര്‍ബോര്‍ഡംഗം ഡോ. കെ.എസ്. പിള്ള വിപണനമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും . കലാസായാഹ്നം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. രാത്രി പാടിപ്പതിഞ്ഞ പാട്ടുകള്‍ എന്ന സംഗീതപരിപാടിയുണ്ടാകും
താലൂക്കിലെ 79 വനിതാ യൂണിയനുകളില്‍ നിന്നായി ആയിരത്തലേറെ പേര്‍ പങ്കെടുക്കുമെന്ന് പ്രൊഫ. എന്‍. രാജശേഖരന്‍നായര്‍, കെ. മുരളീധരന്‍, കെ.കെ. ജയറാം, സി. കോമളവല്ലി, ജ്യോതി ആര്‍. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.

0 comments:

Post a Comment