Wednesday, May 14, 2014

പിറവം ഓണക്കൂര്‍ എന്‍ .എസ് .എസ് . കരയോഗം കുടുംബമേള ഉദ്ഘാടനം ചെയ്തു





പിറവം: ഓണക്കൂര്‍ സര്‍വോദയം എന്‍.എസ്.എസ്. കരയോഗം കലാമേളയോടെ കുടുംബമേള നടത്തി. എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം എം.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കരേയാഗം ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.
പ്രതിനിധിസഭാംഗം കെ.എന്‍. രാമന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍. നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. മുരുകേശ്, വനിതാ സമാജം പ്രസിഡന്റ് കെ. ഓമന, അര്‍ജുന്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ച്ചയായി മൂന്നാംവട്ടവും താലൂക്ക് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. രാധാകൃഷ്ണനെ യോഗത്തില്‍ അനുമോദിച്ചു. എം.എസ്സി ഫാര്‍മ്യൂട്ടിക്കല്‍സില്‍ മൂന്നാം റാങ്ക് നേടിയ രേഖ ശരത്ത്, എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ശ്രുതി എസ്. നായര്‍, രോഹന്‍ വിജയന്‍ എന്നിവെരയും യോഗത്തില്‍ അനുമോദിച്ചു.
തുടര്‍ന്ന് കലാമേള നടന്നു.

0 comments:

Post a Comment