Tuesday, May 13, 2014

മാഞ്ഞൂര്‍ 1233-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാറ്റിനംജൂബിലി ഹാള്‍ ഉദ്ഘാടനംചെയ്തു





മാഞ്ഞൂര്‍: എന്‍.എസ്.എസ്. 1233-ാം നമ്പര്‍ മാഞ്ഞൂര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി കരയോഗം പ്ലാറ്റിനംജൂബിലിഹാള്‍ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു.
പ്ലാറ്റിനംജൂബിലി ഹാളിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എ.എം. സുശീലന്‍നായര്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാല്‍, എന്‍.കെ. രാജശേഖരന്‍നായര്‍, ടി.ആര്‍. ഇന്ദിരാമണി, മാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ടി.എസ്. നവകുമാര്‍, ശരണ്യ എസ്.നായര്‍, ടി.എന്‍. ഗോപകുമാര്‍, ബിന്ദു എം.നായര്‍, ബീനാ രാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment