Tuesday, May 13, 2014

ഹരിപ്പാട് കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയനിലെ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കുട്ടികള്‍ക്കായി ഏകദിന സഹവാസ ക്യാമ്പ്‌ നടത്തി





ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലെ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കുട്ടികള്‍ക്കായി ഏകദിന സഹവാസ ക്യാമ്പ് നടത്തി. തിരുവനന്തപുരം താലൂക്ക് എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്ററും ഓപ്പണ്‍ സ്‌കൂള്‍ മുന്‍ കോ-ഓര്‍ഡിനേറ്ററുമായ ജി.വി. ഹരികുമാര്‍ ക്ലാസ് നയിച്ചു. മുട്ടം കെ. ആര്‍. ആചാര്യ യോഗാ ക്ലാസ്സെടുത്തു.
താലൂക്കിലെ 90 കരയോഗങ്ങളില്‍നിന്നായി 184 കുട്ടികള്‍ പങ്കെടുത്തു.
യൂണിയന്‍ കമ്മിറ്റി അംഗം ടി.കെ. ഗോപാലകൃഷ്ണ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കരുവാറ്റ ചന്ദ്രബാബു, താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗം എസ്.കെ. ജയകുമാര്‍, പ്രതിനിധിസഭാംഗവും സീനിയര്‍ ഗവ. പ്ലീഡറുമായ അഡ്വ. വി. വിജുലാല്‍, യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍പിള്ള, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മോഹനകുമാരി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment