Tuesday, May 13, 2014

വാഴമുട്ടം 1314-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമവും ബാലസമാജം ഉദ്ഘാടനവും നടത്തി





വാഴമുട്ടം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വാഴമുട്ടം 1314-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും ബാലസമാജം ഉദ്ഘാടനവും നടത്തി.
കുടുംബസംഗമം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന്‍നായരും ബാലസമാജം യൂണിയന്‍ വൈസ് പ്രസിഡന്‍് അഡ്വ. സി.എന്‍. സോമനാഥന്‍നായരും ഉദ്ഘാടനംചെയ്തു.
കരയോഗം പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷന്‍നായര്‍ അധ്യക്ഷതവഹിച്ചു. വള്ളിക്കോട് ഹരികുമാര്‍ സമ്മാനദാനം നടത്തി. കരയോഗം സെക്രട്ടറി അഡ്വ. എ. ജയകുമാര്‍, താലൂക്ക് കമ്മിറ്റിയംഗം എം.ആര്‍. ശശിധരന്‍നായര്‍, കെ. ജനാര്‍ദനന്‍നായര്‍, ബീന സോമന്‍, പി.വി. ഗോപാലന്‍നായര്‍, ജഗതി എസ്. കൃഷ്ണ, എ.കെ. കൃഷ്ണമ്മ, സതീദേവി, രാഹുല്‍ കൃഷ്ണന്‍, ധനേഷ്, ബ. പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment