മുതുകുളം: എന്‍.എസ്.എസ്. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ടല്ലൂര്‍, കീരിക്കാട് വില്ലേജുകളിലെ കരയോഗങ്ങള്‍ചേര്‍ന്ന് മേഖലാതല ശതാബ്ദി ആഘോഷം നടത്തുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ കെ. ബാബു, കണ്‍വീനര്‍ എസ്.കെ. ജയകുമാര്‍ എന്നിവര്‍ അറിയിച്ചു. പൊതുസമ്മേളനം ഞായറാഴ്ച വൈകിട്ട് 4ന് പുല്ലുകുളങ്ങര ക്ഷേത്രമൈതാനിയില്‍ എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ. ബാബു അധ്യക്ഷനാകും. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ.എന്‍. രാജഗോപാലപിള്ള ശതാബ്ദി പ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി പുതിയവിള 806ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍നിന്ന് ആയിരത്തില്‍പ്പരം അംഗങ്ങളെ പങ്കെടുപ്പിച്ച് ശതാബ്ദി റാലിയുമുണ്ടാകും.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരജാഥ ശനിയാഴ്ച 3ന് പുല്ലുകുളങ്ങരയില്‍ നിന്ന് ആരംഭിക്കും. സുരേഷ് രാമനാമഠം ക്യാപ്ടനാകും. വനിതാ യൂണിയന്‍ പ്രസിഡന്റ് തുളസീകൃഷ്ണ ഫ്!ളാഗ് ഓഫ് ചെയ്യും.






0 comments:
Post a Comment