Monday, May 5, 2014

സാമ്പത്തിക സാമൂഹിക സുരക്ഷയ്ക്കായി കരയോഗങ്ങള്‍ പ്രവര്‍ത്തിക്കണം -എന്‍ .എസ് .എസ് . ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍




മണിമല: സാമ്പത്തിക സാമൂഹിക സുരക്ഷയ്ക്കായി കരയോഗ സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എന്‍.എസ്.എസ്. ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. എന്‍.എസ്.എസ്. കരയോഗതല ശതാബ്ദിയാഘോഷമേള കടയനിക്കാട് 733-ാം നമ്പര്‍ കരയോഗത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം സെക്രട്ടറി മധു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ വൈസ്​പ്രസിഡന്റ് വി.ജി. ഭാസ്‌കരന്‍നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍നായര്‍, പ്രൊഫ. കെ.എസ്. വിദ്യാസാഗര്‍, ലളിതാംബിക എന്നിവര്‍ പ്രസംഗിച്ചു.
കടയനിക്കാട് 5513-ാം നമ്പര്‍ നവോദയ കരയോഗത്തില്‍ നടന്ന ശതാബ്ദിയാഘോഷമേളയില്‍ പ്രസിഡന്റ് വി.എന്‍. വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.
താലൂക്ക് യൂണിയന്‍ വൈസ്​പ്രസിഡന്റ് വി.ജി. ഭാസ്‌കരന്‍നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍നായര്‍, എം.എസ്.എസ്. സെക്രട്ടറി ശ്രീകുമാര്‍, അഡ്വ. പുരുഷോത്തമന്‍നായര്‍, കെ.പി. വിജയകുമാര്‍, ടി.പി.സുകുമാരപിള്ള എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment