മൂവാറ്റുപുഴ: വീട്ടൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികവും കുടുംബ സംഗമവും നടത്തി. കുന്നത്തുനാട് താലൂക്ക് യൂണിയന്‍ മേഖലാ കണ്‍വീനര്‍ സി.പി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയഗോപാല്‍ അധ്യക്ഷനായി.
വാഹനാപകടത്തില്‍ പരിക്കേറ്റ ടി.ജി. ജിതിന് കരയോഗത്തിന്റെ ധനസഹായം കുന്നത്തുനാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍ നല്‍കി. ജിതിന്റെ അച്ഛന്‍ ജയകുമാര്‍ സഹായധനം ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പഌസ് നേടിയ ആകാശ് എസ്. നായര്‍ക്ക് മേഖലാ കണ്‍വീനര്‍ ഉപഹാരം നല്‍കി. കലാ കായികമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കരയോഗാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.
കരയോഗം സെക്രട്ടറി സജേഷ്‌കുമാര്‍, എസ്.എസ്. രാജീവന്‍, ആര്‍. ശിവകുറുപ്പ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment